സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ നവംബർ 30ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഷാജി. എ.കെ സമർപ്പിച്ച ഹർജി, ലാറ്റിൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സമർപ്പിച്ച നിവേദനം, മാളവ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര സർക്കാരിന്റെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.