2018 – 2019 അദ്ധ്യയന വര്‍ഷത്തേക്കുളള ബി.ടെക് സായാഹ്ന കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ രാവിലെ 10 മുതല്‍ 1 വരെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, സായാഹ്ന കോഴ്‌സ് ഓഫീസില്‍ നടക്കും.
സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ പതിനൊന്ന് ഒഴിവുകളും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ പതിനാറ് ഒഴിവുകളും, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ആറ് ഒഴിവുകളുമാണുളളത്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച് അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നിലവില്‍ ജോലിയുളള ഡിപ്ലോമ പാസായവര്‍ മതിയായ അസ്സല്‍ രേഖകള്‍ സഹിതം (എംപ്ലോയിമെന്റ് സര്‍ട്ടിഫിക്കറ്റ്, എന്‍. ഒ. സി) ഹാജരാക്കിയാല്‍ അഡ്മിഷന്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: www.evening.cet.ac.in / www.admission.dte.kerala.gov.
