2.12 ലക്ഷം രൂപ പിഴ ഈടാക്കി
ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന സ്ഥലത്ത് സ്വകാര്യഭൂമിയില്‍ നടത്തിവന്നിരുന്ന ചെങ്കല്ല് ഖനനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ് നിര്‍ത്തിവെപ്പിച്ചു. അനധികൃതമായി ഖനനത്തിലേര്‍പ്പെട്ടിരുന്ന ഒരു എക്‌സ്‌കവേറ്ററുള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ധാതു ഖനനം, കടത്ത് എന്നിവയിലേര്‍പ്പെട്ട വാഹനങ്ങള്‍ക്ക് 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം 2,12,820 രൂപ സ്ഥലത്ത് വച്ച് തന്നെ പിഴ ഈടാക്കുകയും ചെയ്തു. ജില്ലാ ജിയോളജിസ്റ്റ് കെ.ഇബ്രാഹിം കുഞ്ഞി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ സുഭേഷ് തൊട്ടിയില്‍, കെ.എസ് അനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.