ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലാപഞ്ചായത്തും ജില്ലാ മണ്ണുപരിശോധന ലബോറട്ടറിയും ചേര്‍ന്ന് മണ്ണ് പരിശോധനയുടെയും സംരക്ഷണത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് ഡിസംബര്‍ നാലിന് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. സെമിനാറിനോടനുബന്ധിച്ച് സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലബോറട്ടറിയുടെ നേതൃത്വത്തില്‍ സൗജന്യ മണ്ണ് പരിശോധന ക്യാമ്പും നടക്കും.