സമഗ്ര ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ദതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി പരിപോഷിപ്പിക്കാന്‍ സമഗ്രശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതി പ്രകാരം വിവിധ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തുക. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേലൂര്‍ സെന്‍റജോണ്‍സ് സി.യു.പി സ്കൂളില്‍ ബി.ഡി ദേവസ്സി എം.എല്‍.എ നിര്‍വ്വഹിച്ചു. മേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ സുമേഷ് മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ ഷീജു ഹലോ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സണ്‍മാരെ ആദരിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ഡി പ്രകാശ് ബാബു, മുഹമ്മദ് സാജുദ്ധീന്‍, എ.ഇ.ഓ സി.പി പ്രസൂനന്‍, ബി.പി.ഓ മുരളീധരന്‍ പഞ്ചായത്തംഗങ്ങളായ ജോസഫ് പൈനാടത്ത്, വിക്ടോറിയ ഡേവിസ് എന്നിവര്‍ പങ്കെടുത്തു.
