വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വരക്കാട് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ജോമോന്‍ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ഡി നാരായണി, എ.വി.രാജേഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍മാരായ സി.പി സുരേശന്‍, മോളിക്കുട്ടി പോള്‍, ബിന്ദു മുരളീധരന്‍, ശാന്തികൃപ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. ജനാര്‍ദ്ദനന്‍, കെ.പി സഹദേവന്‍, ബിജു ഏലിയാസ്, ഷാജി വള്ളോംകുന്നേല്‍, ജാദീല്‍ അ്സൈനാര്‍, ജെറ്റോ ജോസഫ്, സുരേഷ് കമ്മാടം, ഒ.എം മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും സബ് കളക്ടര്‍ ഡി.ആര്‍ മേഖശ്രീ നന്ദിയും പറഞ്ഞു.
