മണ്ണിനോടും വന്യമൃഗങ്ങളോടും പോരിട്ട് നമ്മുടെ നാടിനെ നാടാക്കിയ കുടിയേറ്റ ജനതയെ സര്‍ക്കാര്‍ ഒരിക്കലും അവഗണിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഭൂമി അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.

പരപ്പ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അനര്‍ഹമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്ത മുഴുവന്‍ ഉടമകളെയും ഭൂവുടമകളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് എം. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ പ്രസിഡന്റ് ഭൂപേഷ്, കോടോംബേളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ദാമോദരന്‍, പരപ്പ ബ്ലോക്ക് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എച്ച്.അബ്ദുള്‍ നാസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ആര്‍ രാജു, ഭാസ്‌ക്കരന്‍ അടിയോടി, കെ.പി ബാലകൃഷ്ണന്‍, താജുദ്ദീന്‍ കമ്മാടം, പ്രമോദ് വര്‍ണ്ണം, വിജയന്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദിയും പറഞ്ഞു.