തിരുവനന്തപുരം സംസ്‌കൃത കോളജ് വ്യാകരണ, വേദാന്ത വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് 26നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 30 ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സമയക്രമത്തിൽ മാറ്റമില്ല. കനത്ത മഴയെത്തുടർന്ന് 26നു ജില്ലയിൽ അവധി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അഭിമുഖം മാറ്റിയത്.