കോതമംഗലം: ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. .ഇതിന്റെ ഭാഗമായി സ്‌കൂളിലെ 11 ഹൈടെക് ക്ലാസ് മുറികളുടെ സ്വിച്ചോണ്‍ കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ട കൂടിയാലോചന യോഗവും ഇതിനോടനുബന്ധിച്ച് നടന്നു. ലിറ്റില്‍ കൈറ്റ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും എംഎല്‍എ നടത്തി.
ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം അഞ്ചുകോടി 39 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ ചെറുവട്ടൂര്‍ സ്‌കൂളിനായി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 39 ലക്ഷം രൂപ ബഹുജന പങ്കാളിത്തത്തോടുകൂടി കണ്ടെത്തും. തുക സമാഹരിക്കുന്നതിനായി രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങണമെന്നും എംഎല്‍എ പറഞ്ഞു. ഹൈടെക് സ്‌കൂളിനായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന 10 ലക്ഷം രൂപ നല്‍കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം പരീത് അദ്ധ്യക്ഷത വഹിച്ചു .പി .ടി .എ പ്രസിഡന്റ് സലീം കാവാട്ട് സ്വാഗതം പറഞ്ഞു . നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, വൈസ് പ്രസിഡന്റ് എ ആര്‍ വിനയന്‍, വാര്‍ഡ് മെമ്പര്‍ എം കെ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എം റഷീദ, ഹെഡ്മിസ്ട്രസ് എം പ്രസന്ന, ടിടിഐ പ്രിന്‍സിപ്പല്‍ സുമംഗല ദേവി ,മനോജ് കാനാട്ട്, കെ എം ബാവ, പി എ സുബൈര്‍, ബിജു അവന്തിക ,സി എ മുഹമ്മദ്, യൂസഫ് കാട്ടാം കുഴി, പി എം നാസര്‍ ,നൗഷാദ് മോനി കാട്ടില്‍, പിപി ബാപ്പുട്ടി, രാമന്‍ അറയ്ക്കല്‍ , മീരാന്‍ ചാത്തനാട്ട്, കെ എം അബ്ദുല്‍ കരീം, പിബി ജലാലുദ്ദീന്‍ ,പ്രതാപ് കുമാര്‍, സൈനുദ്ദീന്‍ പായിപ്ര, എന്നിവര്‍ സംസാരിച്ചു.