കാസര്‍കോട് ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിവിധ വിഷയങ്ങളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഒഴിവുണ്ട്. ബി.എ അറബിക് വിഷയത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ആറ് സീറ്റുകളും പട്ടികവര്‍ഗം വിഭാഗത്തില്‍ രണ്ട് സീറ്റുകളും ബിഎസ്‌സി ഫിസിക്‌സ് വിഷയത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു സീറ്റും ബിഎസ്‌സി കെമിസ്ട്രി വിഷയത്തില്‍ പട്ടികജാതി വിഭഗത്തില്‍ മൂന്നും ബിഎസ്‌സി മാത്തമാറ്റിക്‌സ് വിഷയത്തില്‍ പട്ടികജാതി വിഭാഗത്തില്‍ അഞ്ച് സീറ്റും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ പട്ടികജാതി വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണ് ഒഴിവുള്ളത്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 10.30 കോളേജില്‍ ഹാജരാകണം.