ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം സംഘടിപ്പിച്ചു

വനിതാശിശു വികസന വകുപ്പ് ചാലക്കുടിയിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള അന്തർദേശിയ ദിനമായ നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ നടക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ.പയസ് മാത്യു ക്ലാസെടുത്തു.ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന രവീന്ദ്രൻ, കൊരട്ടി പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.കെ ആർ സുമേഷ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, ചാലക്കുടി അഡിഷണൽ എസ് ഐ കെ പി പ്രതാപൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു ഐ സി ഡി എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ കെ കെ അംബിക, ചാലക്കുടി ശിശു വികസന പദ്ധതി ഓഫീസർ എം പി ഷേർളി, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എസ് ലേഖ തുടങ്ങിയവർ പങ്കെടുത്തു.