രാജ്യാന്തര ഹ്രസ്വ ചിത്രമേളയോടനുബന്ധിച്ച് സ്ഥാപിച്ച സിഗ്നേച്ചര്‍ ബോര്‍ഡില്‍ ഡെലിഗേറ്റുകള്‍ ഒപ്പു രേഖപ്പെടുത്തി ‘അവള്‍ക്കൊപ്പം’ പിന്തുണ പ്രഖ്യാപിച്ചു. കൈരളിയില്‍ സ്ഥാപിച്ച സിഗ്നേച്ചര്‍ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആനന്ദ് പട് വര്‍ദ്ധന്‍, രാകേഷ് ശര്‍മ്മ തുടങ്ങിയവരും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് പ്രതിനിധികളില്‍ മിക്കവരും അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുകളുമായാണ് ഒപ്പ് രേഖപ്പെടുത്തിയത്. ഫാസിസത്തിനെതിരെയും ചിലര്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൈയ്യൊപ്പുകളോടൊപ്പം എഴുതിയ അവളോടൊപ്പം, വര്‍ഗ്ഗീയത തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധസ്വരം കൂടിയാണെന്നാണ് മേളയിലെത്തിയ സംവിധായകരുടെ  അഭിപ്രായം.