253 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 29) 174 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 140 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ
എന്നിവർ ഉൾപ്പെടും.253 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2515 പരിശോധന നടത്തിയതിലാണ് 174 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 16 പേർ

തൃത്താല സ്വദേശികൾ
14 പേർ

അയിലൂർ, ഒറ്റപ്പാലം സ്വദേശികൾ 10 പേർ വീതം

പിരായിരി സ്വദേശികൾ 9 പേർ വീതം

പറളി സ്വദേശികൾ 8 പേർ

വാണിയംകുളം സ്വദേശികൾ 6 പേർ

ആനക്കര, മണ്ണാർക്കാട്, മരുതറോഡ്, നാഗലശ്ശേരി, പുതുശ്ശേരി സ്വദേശികൾ 5 പേർ വീതം

പട്ടാമ്പി, തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ വീതം

ചിറ്റൂർ- തത്തമംഗലം, എരിമയൂർ, കണ്ണാടി, കപ്പൂർ, കേരളശ്ശേരി, കൊടുമ്പ്, കുഴൽമന്നം , ലക്കിടി പേരൂർ, മണ്ണൂർ സ്വദേശികൾ 3 പേർ വിതം

അകത്തേത്തറ, ആലത്തൂർ, അനങ്ങനടി, കരിമ്പ, കാവശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മുണ്ടൂർ, പുതുപ്പരിയാരം, തച്ചമ്പാറ സ്വദേശികൾ 2 പേർ വീതം

അഗളി, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, എലപ്പുള്ളി, , കൊല്ലങ്കോട്, കൊപ്പം, കോട്ടോപ്പാടം, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതൂർ, ഷോളയൂർ, ഷൊർണ്ണൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വണ്ടാഴി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 908 ആയി.