തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ 2021-22 വർഷത്തെ എം.ടെക് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 30 ന് നടത്തും.

താത്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ ഒമ്പതിനു മുൻപായി അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി കോളേജിൽ ഹാജരാകണം. 10 ന് മുൻപായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തികരിക്കണം.