തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകണ്‌ഠേശ്വരം ശ്രീചിത്ര ഹോം പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായും എ.ഡി.എം അറിയിച്ചു.