കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 254 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-12, കൊട്ടാരക്കര- 11, പരവൂർ- എട്ട്, പുനലൂർ- രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ ചടയമംഗലം- 15, കല്ലുവാതുക്കൽ- എട്ട്, തേവലക്കര, ഇട്ടിവ, അഞ്ചൽ എന്നിവിടങ്ങളിൽ ഏഴ് വീതവും ചിറക്കര, പേരയം പ്രദേശങ്ങളിൽ ആറ് വീതവും ശാസ്താംകോട്ട, പോരുവഴി, പൂതക്കുളം, തഴവ, ചവറ, ഉമ്മന്നൂർ, ചിതറ, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ അഞ്ച് വീതവും ഏരൂർ കടയ്ക്കൽ, തെന്മല, തൊടിയൂർ എന്നിവിടങ്ങളിൽ നാല് വീതവും മയ്യനാട്, പവിത്രേശ്വരം, കുലശേഖരപുരം, കരവാളൂർ, ഓച്ചിറ, ഇടമുളയ്ക്കൽ പ്രദേശങ്ങളിൽ മൂന്ന് വീതവും മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.