കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത.

ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ ഏഴിനകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ പട്ടിക ജാതി പ്രൊമോട്ടര്‍മാരുമായോ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.