കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223, 9846890445 എന്നീ ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.