ദുരന്ത സാഹചര്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഡിസംബര്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ 10 വരെ കൊല്ലം ജഡായു എര്‍ത്ത് സെന്ററില്‍ മോക് ഡ്രില്‍ നടത്തും. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്നാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മൂന്ന് സ്ഥലങ്ങളിലാണ് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. എന്‍. ഡി.ആര്‍. എഫ് ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിങ്കളാഴ്ച സ്ഥല സന്ദര്‍ശനം നടത്തിയിരുന്നു.
എന്‍.ഡി.ആര്‍.എഫ് സബ് ഇന്‍സ്പെക്ടര്‍ കെ. മനീഷ് മോക് ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍. സാജിത ബീഗം, സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, എന്‍.ഡി.ആര്‍.എഫ് കോണ്‍സ്റ്റബിള്‍ വൈശാഖ്. കെ. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.