സ്റ്റാഫ് നഴ്‌സുമാര്‍ക്ക്് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് കോഴ്‌സിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ ആറിന് രാവിലെ 10ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ നടക്കും. ജനറല്‍/ബി.എസ്.സി നഴ്‌സിങാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9400084317, 8590150717, 8589995872.