കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന അസംഘടിത മേലെയിലെ തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള വിവിധ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

വ്യക്തിഗത ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, ദുരിതാശ്വാസ സഹായം തുടങ്ങിയവ യഥാസമയം ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള 59 വയസ് വരെയുള്ളവര്‍ രജിസ്റ്റര്‍ ചെയ്ത വിവരം മലപ്പുറം മഞ്ചേരി പ്ലാന്റേഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2760204.