എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം.

സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ ഡിസംബർ ആറിനു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.