മലമ്പുഴ ആശ്രമം മോഡല് റസിഡന്ഷ്യല് സ്‌കൂളില് ഫുള് ടൈം സ്വീപ്പര്, കുക്ക് തസ്തികകളില് നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേക്ക് ഹോട്ടല് മാനേജ്മെന്റ് / ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവര്ക്ക് മുന്ഗണന. താത്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം ഡിസംബര് നാലിന് രാവിലെ 11 ന് വാക്ക് ഇന് ഇന്റര്വ്യൂവിന് സ്ഥാപനത്തില് എത്തണം. താമസിച്ചു ജോലി ചെയ്യാന് തയ്യാറുള്ളവര് മാത്രം ഇന്റര്വ്യൂവില് പങ്കെടുത്താല് മതിയെന്ന് സീനിയര് സൂപ്രണ്ട് അറിയിച്ചു.