ഇടുക്കി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണകേള്‍വി കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത 18 വയസ്സിന് താഴെയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ കുട്ടികള്‍ക്കായി ഉപകരണങ്ങള്‍ മെയിന്റനന്‍സിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഉപകരണങ്ങള്‍ മെയിന്റനന്‍സിന് സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട പഞ്ചായത്തിലെ ഗ്രാമസഭകള്‍ വഴി പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ജില്ലാ സമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0486-2228160 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം