കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുമളി ഗവ. ആശുപത്രിയുമായി സഹകരിച്ച് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയില്‍ സംഘടിപ്പിച്ചു. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അനില തോമസ്, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബ്നാ ബീഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. എസ് ബിന്ദു, ജെ.എച്ച്.ഐ മാടസ്സാമി, ജെപിഎച്ച്.എന്‍ ബിന്ദു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുഹറാമോള്‍ ടി.എ എന്നിവര്‍ പങ്കെടുത്തു.

#kumily