വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പ്ലാനിങ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 2021-22 വാർഷിക പദ്ധതി പുരോഗതിയുടെ അവലോകനപ്രകാരം സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.
സംസ്ഥാന ശരാശരിയായ 34.12 ശതമാനമാണ് ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതിയെന്നത് യോഗം വിലയിരുത്തി.പദ്ധതി നിര്‍വഹണ പുരോഗതിയിൽ ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് 35.65 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 36.31 ശതമാനം, മുനിസിപ്പാലിറ്റികൾക്ക് 31.51 ശതമാനം, ജില്ലാ പഞ്ചായത്തിന് 26.82 ശതമാനം, കോർപ്പറേഷന് 35.85 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാർഷിക പദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭകളുടെയും അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൻ്റെയും നിർവ്വഹണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അവലോകന യോഗം ഡിപിസിയ്ക്ക് ശേഷം ചേർന്നു.
ഒരാഴ്ച്ചയിൽ പ്രവർത്തനം വിലയിരുത്തി ആവശ്യമെങ്കിൽ ഡിപിസിയുടെ നേതൃത്വത്തിൽ തന്നെ വീണ്ടും യോഗം ചേരുന്നതിനും തീരുമാനമായിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ യോഗം പ്രത്യേകം അനുമോദിച്ചു.ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, ഗവൺമെൻ്റ് നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ആസൂത്രണ സമിതി അംഗങ്ങളായ
കെ വി സജു, വി എസ് പ്രിൻസ്, ജനീഷ് പി ജോസ്, ലീല സുബ്രമണ്യൻ, സുഗത ശശിധരൻ, കെ എസ് ജയ, ഷീന പറയങ്ങാട്ടിൽ, പി എം അഹമ്മദ്, പി എൻ സുന്ദരൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.