പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ഡിസംബര്‍ നാലിന് ആരംഭിക്കും. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം അന്നേദിവസം രാവിലെ ഒമ്പതിന് അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എയും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം രാവിലെ എട്ടിന് വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്യും.

13 ഇനം സബ്‌സിഡി വസ്തുക്കള്‍ക്കൊപ്പം ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്.

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതിനും ഉപഭോക്താകള്‍ക്ക് നിത്യോപയോഗ അവശ്യവസ്തുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനത്തിനൊപ്പം മൊബൈല്‍ മാവേലി സ്റ്റോറുകള്‍ കൂടി താല്‍ക്കാലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന വില്‍പനശാല ഒരുക്കിയിരിക്കുന്നത്.

പാലക്കാട് താലൂക്കിലെ സെല്ലിങ് പോയിന്റ്കള്‍, സമയം എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ 8 പാലക്കാട് സിവില്‍ സ്റ്റേഷന്‍

രാവിലെ 11 നൂറണി

ഉച്ചയ്ക്ക് 2 മേഴ്‌സി കോളേജ്

വൈകീട്ട് 3 എടത്തറ

വൈകിട്ട് 5 തേനൂര്‍

ഡിസംബര്‍ അഞ്ച്

രാവിലെ 8 ധോണി

ഉച്ചയ്ക്ക് 12 റെയില്‍വേ കോളനി

വൈകീട്ട് 3 കമ്പ വള്ളിക്കോട്

വൈകിട്ട് 5 കിണാവല്ലൂര്‍

വൈകിട്ട് ആറ് മങ്കര

ചിറ്റൂര്‍ താലൂക്കിലെ സെല്ലിങ് പോയിന്റ്കള്‍, സമയം എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ 8 അണിക്കോട്

രാവിലെ 11 പുതുനഗരം

ഉച്ചയ്ക്ക് ഒന്ന് വടവന്നൂര്‍

വൈകിട്ട് മൂന്നു കൊല്ലംകോട്

വൈകിട്ട് 5 പോത്തുണ്ടി

ഡിസംബര്‍ അഞ്ച്

രാവിലെ 8 ചിറ്റൂര്‍ സിവില്‍ സ്റ്റേഷന്‍

രാവിലെ 11 വാള്‍വെച്ചപാറ

ഉച്ചയ്ക്ക് 1 കൊരിയാര്‍ ചള്ള.

വൈകിട്ട് 3 കമ്പാലത്തറ

വൈകിട്ട് 5 മീനാക്ഷിപുരം

ആലത്തൂര്‍ താലൂക്കിലെ സെല്ലിങ് പോയിന്റ്കള്‍, സമയം എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ എട്ട് കണക്കന്‍ തുരുത്തി

രാവിലെ 10.30 വാല്‍ക്കുളമ്പ്

ഉച്ചയ്ക്ക് 12.30 കണച്ചി പരുത

ഉച്ചയ്ക്ക് 2.30 പാലക്കുഴി

വൈകിട്ട് 5.15 കോട്ടെക്കുളം

ഡിസംബര്‍ അഞ്ച്

രാവിലെ 8 മംഗലം ഡാം

രാവിലെ 10.45 പുത്തന്‍ കുളമ്പ്

ഉച്ചയ്ക്ക് 12.30 വേളാമ്പുഴ

ഉച്ചയ്ക്ക് 2 പാണ്ടാംക്കോട്

വൈകീട്ട് 3.30 തെക്കുംകല്ല

വൈകിട്ട് 5.30 കൊന്നക്കാല്‍ക്കടവ്