വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്. ആര്‍. പി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി / തത്തുല്യ കോഴ്സും ഐ.ടി.ഐയില്‍ (മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റര്‍, ഫൗണ്‍റി മാന്‍, ടൂള്‍ & ഡൈമേക്കര്‍ (ജിഗ്സ് ആന്റ് ഫിക്സ്ച്ചേര്‍സ്), ടൂള്‍ & ഡൈമേക്കര്‍ (ഡൈസ് & മോള്‍ഡ്) എന്നീ ട്രേഡുകള്‍ പാസായവരോ റ്റി.എച്ച്.എസ്.എല്‍.സിയില്‍ ഫിറ്റിംഗ്/ കാര്‍പെന്ററി/ ടര്‍ണിംഗ് ട്രേഡ് പാസായവരോ ആയിരിക്കണം. അപേക്ഷഫോം 60 രൂപ (എസ്.എസി, എസ്. റ്റി വിഭാഗക്കാര്‍ക്ക് 30 രൂപ) നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cpt.ac.in. ഫോണ്‍: 0471-2360391.