കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ നടപ്പിലാക്കുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി. 2021-22 ലെ വാര്‍ഷിക പദ്ധതിയില്‍ തനത് ഫണ്ട് അഞ്ചര ലക്ഷം രൂപ വകയിരുത്തിയാണ് ലാപ്‌ടോപ്പുകള്‍ വാങ്ങിയത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിംന സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
