കൊച്ചി: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്മെന്റ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മെന്റ്, ഫിറ്റ്നെസ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യുപ്രഷന്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത് കെയര്‍, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷല്‍ ആര്‍ട്സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എഞ്ചിനീയറിംഗ്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in/www.src.kerala.gov.in വെബ്സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. 18 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

എന്‍.എസ്.ഡി.സി കോഴ്സ്
നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ അംഗീകാരമുളള കോഴ്സുകളുടെ ലിസ്റ്റ് www.srccc.in വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്സുകള്‍ക്ക് എസ്.ആര്‍.സി-എന്‍.എസ്.ഡി.സി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം 695033.