ഇന്ധന വില വര്‍ദ്ധന, വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലാ താലൂക്കുകളിലും താല്‍ക്കാലികമായി മൊബൈല്‍ മാവേലിസ്റ്റോറുകളുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കുകളിലും വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 4, 5 തീയതികളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ വാഹനം എത്തും. എല്ലാ സബ്സിഡി, നോണ്‍ സബ്സിഡി, ശബരി സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. കൂടാതെ ഈ മാസം 8, 9 തീയതികളില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ താലൂക്കുകളിലും മൊബൈല്‍ മാവേലിസ്റ്റോര്‍ സേവനം ലഭ്യമാക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡുമായി എത്തി മേല്‍സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കോട്ടയം സപ്ലൈകോ മേഖലാ മാനേജര്‍ അറിയിച്ചു
