കാക്കനാട്: 2021-23 അധ്യയന വർഷത്തേക്കുള്ള ഡി. എൽ.എഡ് കോഴ്സിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ റ്റി.റ്റി.ഐ കളിലേക്ക് യോഗ്യരായ വിദ്യാർഥികളുടെ പട്ടിക എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ സൈറ്റിലും ഓഫീസിൻറെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നൽകിയിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്തവർ ഓഫീസിൽ നേരിട്ടോ ഓഫീസ് ഫോൺ 0484 2422210 മുഖാന്തിരമോ ഡിസം 6 നുള്ളിൽ അറിയിക്കണം