ഒമിക്രോൺ അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ്
ഒമിക്രോൺ.ഈ സാഹചര്യത്തിൽ കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ 2876690 പേരാണ് . ആദ്യ ഡോസ് സ്വീകരിച്ചവരിൽ 79.05% പേർ സെക്കന്റ് ഡോസ് സ്വീകരിച്ചു കഴിഞ്ഞു. വാക്സിനെടുക്കുന്നത് പ്രതിരോധം നൽകുന്നതിനും ,രോഗം പിടിപെട്ടാൽ തന്നെ രോഗം ഗുരുതരായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നു.

വാക്സിനെടുക്കുന്നതിനുള്ള വിമുഖത രോഗവ്യാപന സാദ്ധ്യതയും, ഗുരുതരാവസ്ഥയും മരണങ്ങളും കൂട്ടുമെന്നതിനാൽ വാക്സിനെടുക്കാതെ വിട്ടു നിൽക്കുന്നവർ എത്രയും പെട്ടന്ന് വാക്സിനെടുക്കേണ്ടതാണ്. ഇതുവരെ വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കുള്ള ചികിത്സാ ചെലവും സർക്കാർ വഹിക്കുന്നതല്ല. രോഗങ്ങൾ, അലർജി എന്നിവകൊണ്ട് വാക്സിനെടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വാക്സിനെടുക്കുന്നതോടൊപ്പം , അടിസ്ഥാന പ്രതിരോധ മാർഗ്ഗങ്ങളായ മാസ്കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കർശനമായി പാലിച്ചാൽ മാത്രമേ ഒമിക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുവാൻ സാധിക്കുകയുള്ളു.