എറണാകുളം: ജനറൽ ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം വളർച്ച വികാസ വൈകല്യ നിർണയ കേന്ദ്രത്തിന്റെ സഹകരണത്തോടെ അന്തർദേശീയ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ ഉദ്ഘാടനം ചെയ്തു.
കൊച്ചിൻ ഇൻറർനാഷണൽ റോട്ടറി ക്ലബ് പ്രസിഡൻറ് വിപിൻ ചടങ്ങിൽ വീൽചെയറുകൾ മറ്റ് സഹായ ഉപകരണങ്ങൾ എന്നിവ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രം മുഖേന ഭിന്നശേഷിക്കാർക്കായുള്ള ശ്രവണസഹായികൾ ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ നിന്നും ചികിത്സ തേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഭിന്നശേഷിക്കാർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.