കോവിഡ് മൂലം മാതാപിതാക്കള്‍ രണ്ടുപേരും അല്ലെങ്കില്‍ നിലവിലെ രക്ഷിതാവ് മരണപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് ഡിസംബര്‍ എട്ടിന് രാവിലെ 11 ന് മലമ്പുഴ കല്ലേപ്പുള്ളിയിലെ ഐസിഡിഎസ് ഹാളില്‍ അദാലത്ത് നടത്തും. കുട്ടികളും അവരുടെ ബന്ധുക്കളും കുട്ടിയുടെ ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, മാതാപിതാക്കളുടെ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അഞ്ചു പകര്‍പ്പുകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണമെന്ന് മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
