മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 04) 233 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,334 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 232 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയ്ക്ക് പുറത്ത് നിന്നുമെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 48,54,820 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 30,50,839 പേര്‍ക്ക് ഒന്നാം ഡോസും 18,03,981 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.