ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ‘ഗാര്‍ഹിക പീഡന -സ്ത്രീധന നിരോധനം’ എന്ന വിഷയത്തില്‍ മലപ്പുറം നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ ചുവര്‍ ചിത്ര രചന മത്സരം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നാല് സ്‌കൂളുകളില്‍ നിന്നുള്ള എട്ടോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ആര്‍ട്ടിസ്റ്റ് കെ.വി.ദയാനന്ദന്‍, ചിത്രകലാ അധ്യാപകന്‍ പി. സുനില്‍ തുടങ്ങിയവര്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി. മത്സരത്തില്‍ എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒ.ഗായത്രി ഒന്നാംസ്ഥാനവും ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആയിഷാ റിദ രണ്ടാം സ്ഥാനവും സെന്റ്ജമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദില്‍ന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ റിംസി, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ആയിഷാബി, മറിയുമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.