സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗിൽ 32 കേസുകള്‍ പരിഗണിച്ചു. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത 15 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 4,99,891/- രൂപ കടാശ്വാസം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് കമ്മീഷന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥിന്‍റെ അധ്യക്ഷതയിലായിരുന്നു സിറ്റിംഗ്. അംഗങ്ങളായ കെ.എ. ലത്തീഫ്, കൂട്ടായി ബഷീര്‍ എന്നിവരും സഹകരണ വകുപ്പ് ജീവനക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
