കോഴിക്കോട് ഇംഹാന്സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന് സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ജനറല്‍ നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും കേരള നഴ്‌സസ് ആന്ഡ് മിഡ്വൈവസ് കൗണ്സില് രജിസ്‌ട്രേഷനും ഉള്ളവര്ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്ഡ് ലഭിക്കും. അപേക്ഷാ ഫോറം ഇംഹാന്സ് ഓഫീസിലും www.imhans.ac.in ലും ലഭിക്കും. ഫോണ്: 9745156700.