ഡോ. ബി.ആർ. അംബേദ്ക്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ, ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, നിയമസഭ സെക്രട്ടറി-ഇൻ-ചാർജ് ആർ. കിഷോർ കുമാർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം. വിൻസന്റ് എം.എൽ.എ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.
