പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രേഖ ഹാജരാക്കുന്ന മുറയ്ക്ക് ലൈസൻസ് അനുവദിക്കും. ഒൻപത് കടകൾക്ക് പുതിയ നോട്ടിഫിക്കേഷൻ നൽകുന്നതിന് വേണ്ടി ലൈസൻസ് പൂർണമായി റദ്ദ് ചെയ്തു. ഒരു കടയെ സംബന്ധിച്ച് പരിശോധിക്കാൻ ഡയറക്ടർക്ക് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ നിർദേശം നൽകിയിട്ടുണ്ട്.