കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ ഇനി അവശേഷിക്കുന്നത് 67 കുടുംബങ്ങളിലെ 234 പേര്‍.
പറവൂര്‍, കണയന്നൂര്‍, ആലുവ താലൂക്കുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. പറവൂര്‍ താലൂക്കില്‍ 13 കുടുംബങ്ങളും കണയന്നൂകില്‍ എട്ട് കുടുംബങ്ങളും ആലുവയില്‍ 46 കുടുംബങ്ങളുമാണ് ക്യാംപില്‍ കഴിയുന്നത്.
പറവൂര്‍ താലൂക്കിലെ എംഐയുപി സ്‌കൂള്‍, വെളിയത്തുനാട്, കണയന്നൂര്‍ താലൂക്കിലെ അംഗന്‍വാടി നം.79 മേക്കര, പകല്‍വീട്, എരൂര്‍, ആലുവ താലൂക്കിലെ ജിഎല്‍പിഎസ്, വട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്. വട്ടപ്പറമ്പ് ജിഎല്‍പിഎസ് ക്യാംപിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. ഇവിടെ 46 കുടുംബങ്ങളിലെ 157 പേരാണ് കഴിയുന്നത്.