ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഈ വര്‍ഷം (2018 -19) നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ്/ഫാര്‍മസി/തെറാപ്പിസ് റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ സംവരണത്തിന് അര്‍ഹതയുള്ളവര്‍ (എസ്.സി/എസ്.ടി വിഭാഗം ഒഴികെ) ജാതി/നോണ്‍ക്രിമിലയര്‍/നേറ്റിവി റ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നു വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി/വരുമാന/നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ തഹസില്‍ദാരില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
