തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ താത്കാലിക തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ലൈബ്രറിയന്‍, ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ ലാബ് കം ഓഫീസ് അസിസ്റ്റന്റ്, ബസ് ഡ്രൈവര്‍, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്തസ്തികകളിലാണ് നിയമനം.  അപേക്ഷാ മാത്യക www.cet.ac.in ല്‍ ലഭിക്കും. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ ആഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ട്രിവാന്‍ഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തില്‍ നല്‍കണം.