കാക്കനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വിജയം. രണ്ട് വാർഡുകളിലാണ് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പിറവം മുനിസിപ്പാലിറ്റി 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.അജീഷ് മനോഹർ വിജയിച്ചു. 504 വോട്ടുകൾ നേടിയ അജീഷ് 26 വോട്ടിനാണ് വിജയിച്ചത്.

കൊച്ചി കോർപറേഷൻ 63-ാം വാർഡ് ഗാന്ധിനഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു ശിവനാണ് ജയിച്ചത്. 2950 വോട്ടുകൾ നേടിയ ബിന്ദു 687 വോട്ടുകൾക്കാണ് വിജയിച്ചത്. കോർപറേഷനിൽ 68.34 ശതമാനവും പിറവത്ത് 85.7 ശതമാനം പോളിംഗും ആണ് നടന്നത്.