കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന റെഗുലര്‍ , ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഡിഗ്രി ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, കൂടാതെ ഉള്ള അധിക യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം .
ഡിസംബര്‍ 10 മുതല്‍ 20 വരെ ആലുവ ബാങ്ക് ജങ്ങ്ഷനിലുള്ള ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842621897, 8547732311, 70125 02683, 81296 32217. coachingcenteraluva@gmail.com ബന്ധപ്പെടുക.