കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.ഹൗസ് കീപ്പിങ്, റസ്‌റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 21-ന് രാവിലെ 11-ന് കുക്ക് തസ്തികയിലെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-നും അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).
