കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഡിസംബര്‍ 20-നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.   മുന്‍വര്‍ഷങ്ങളില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കുന്നതിനും ഈ കാലയളവില്‍ അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

രജിസ്‌ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ വ്യാപാരി വ്യവസായിസംഘടനകളുമായി സഹകരിച്ച് ജില്ലയില്‍ പ്രത്യേക ക്യാമ്പുകള്‍  സംഘടിപ്പിക്കും.  അതതു പ്രദേശത്തെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാരുമായി  ബന്ധപ്പെട്ട് ക്യാമ്പുകളുടെ സൗകര്യം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ രജിസ്‌ട്രേഷന്‍/രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.