നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലയുടെ ചുമതല കൂടിയുളള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട മാന്തുക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാകിരണം എന്ന പുതിയ മിഷനിലൂടെ അക്കാദമിക്ക് സാഹചര്യം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള നാടിന്റെ സമ്മാനമാണ് ഈ സ്‌കൂള്‍. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഒരു നാട് മുഴുവന്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് മാന്തുക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ വികസനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
ഓന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍.രഞ്ചു, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ എം. സന്ദീപ് എന്നിവര്‍ക്ക് ലാപ്ടോപ്പ് നല്‍കി കുട്ടികള്‍ക്കായി പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ ഭാഗമായി ഈ സ്‌കൂളിനെ തെരഞ്ഞെടുത്തതില്‍ ആറന്മുള മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് അഞ്ച് ക്ലാസ് മുറികളും, ടോയ്‌ലറ്റ് സംവിധാനവും ഉള്‍പ്പെടെ അധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുത്ത് പിടിഎ പ്രസിഡന്റ് ടി.കെ. ഇന്ദ്രജിത്ത് മന്ത്രിയെ പൊന്നാടയണിയിക്കുകയും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം അനിതാ കുമാരി വരച്ച രേഖാ ചിത്രം സമ്മാനിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ചിത്തിര സി. ചന്ദ്രന്‍, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പദ്മാകരന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭാ മധു, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, ഐശ്വര്യ ജയചന്ദ്രന്‍, ബിജു പരമേശ്വരന്‍, ആറന്മുള എ.ഇ.ഒ ജെ.നിഷ, ആറന്മുള ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സുജാ മോള്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ടി രാജപ്പന്‍, എസ്.പ്രമോദ്, സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.സി മനോജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സായിറാം പുഷ്പന്‍, പ്രഥമാധ്യാപകന്‍ സി.സുദര്‍ശനന്‍പിള്ള, പി.ടി.എ എക്സിക്യുട്ടീവ് അംഗം വി.അനില്‍, പിടിഎ വൈസ് പ്രസിഡന്റ് വിദ്യാ സന്തോഷ്, രക്ഷകര്‍ത്താക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.