കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആലപ്പുഴ മെഡിക്കൽ കോളജിലെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിൽ ജൂലൈ 25ന്‌വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം 15 ടീമുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. കൂടാതെ കുട്ടനാട്ടിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്യും. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ജമുനാവർഗീസ്, ഡോ.അനസ് സാലിഹ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പംഗങ്ങളെ പരിശോധിക്കുകയും ചെയ്യും. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഘം സ്വീകരിക്കും.